ബിസ്കറ്റ് പാക്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് 12വയസുകാരനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് അടിച്ചുകൊന്നു, സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം ക്യാമ്പസിനകത്ത് സംസ്കരിച്ച് സ്കൂൾ അധികൃതർ, ക്രൂരതയുടെ കഥ ഇങ്ങനെ

വ്യാഴം, 28 മാര്‍ച്ച് 2019 (14:55 IST)
ഡെഹ്‌റാഡൂൺ: സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ഏറ്റ് 12 വയസുകാരൻ കൊല്ലപ്പെട്ടു, ഡെഹ്‌റാഡൂണിലെ ഒരു ബോഡിംഗ് സ്കൂളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയയത്, വാസു യാദവ് എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കുട്ടി മരിച്ചു എന്ന് വ്യക്തമായതോടെ സംഭവം പുറത്തറിയാതിരിക്കാൻ ക്യാം‌പസിനുള്ളി തന്നെ സ്കൂൾ അധികൃതർ മൃതദേഹം സംസ്കരിച്ചു. 
 
ബിസ്കറ്റ് പാക്ക്റ്റ് മോഷ്ടിച്ചു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ യാദവിനെ മർദ്ദിച്ചത്. ക്രിക്കറ്റ് ബറ്റുകളും സ്റ്റംബുകളും ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. വാർഡൻ കാണും വരെ  മണിക്കുറുകളോളം വിദ്യാർത്ഥികൾ യദബിനെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പിന്നിട് യാദവിനെ രഹസ്യമായി ആശുപത്രിയിലെത്തിച്ചു. 
 
ഡോക്ടരുടെ പരിശോധനയിൽ കുട്ടി മരിച്ചതായി വ്യക്തമായി. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. തെളിവുകൾ നശിപ്പിക്കുന്നതിനായി ക്യാമ്പസിനുള്ളിൽ തന്നെ വാസു യാദവിന്റെ മൃതുദേഹം സ്കൂൾ അധികൃതർ സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉഷാ നേഗി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍