ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തായത്. ഭർത്താവിനൊപ്പം പതിവായി വീട്ടിൽ വന്ന് മദ്യപിക്കാറുള്ള സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് വിശദമായി അന്വേഷിക്കാൻ ആറ്റിങ്ങൽ എസ് പിക്ക് കൈമാറിയിരിക്കുകയാണ്.