ഭാര്യയെ സംശയം: മുന്നുമാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ കത്തി കത്തിയിറക്കി പിതാവ്

ചൊവ്വ, 27 നവം‌ബര്‍ 2018 (16:05 IST)
ലക്നൗ: ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ മൂന്നുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി പിതാവ്. ഉത്തർപ്രദെശിലെ മൊറാദാബദിലാണ് സംഭവം ഉണ്ടായത്. കുട്ടി മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
സംഭവത്തിൽ കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സജ്ജാദ് ഹുസൈൻ സുഹൃത്തുമായി വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. സുഹൃത്തെ പറഞ്ഞുവിട്ട ശേഷം ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും തെട്ടിലിൽ കിടന്നുറങ്ങുന്ന കുട്ടിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയുമായിരുന്നു. 
 
ഇയാളിൽ നിന്നും കുഞ്ഞിനെയെടുത്ത് യുവതി പുറത്തേക്കോടുകയായിരുന്നു. അയൽ‌ക്കരാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. കുട്ടിയുടെ കൈവിരലുകൾക്കും കൈത്തണ്ടക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍