ചുംബനത്തിനിടെ ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ച് ഭാര്യ; യുവാവിന്റെ സംസാര ശേഷി നഷ്ടപ്പെട്ടു

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (11:13 IST)
ഡൽഹി: കുടുംബ വഴക്കിന്റെ ദേഷ്യം തീർക്കാൻ ഭർത്താവിന്റെ നാക്ക് കടിച്ച് മുറിച്ച് ഭാര്യ. റന്‍ഹോളയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 22കാരനായ കരൺ എന്ന യുവാവിന്റെ നാവ് ചുംബനത്തിനിടെ എട്ടു മാസം ഗർഭിണിയായ ഭാര്യ കടിച്ചുമുറിക്കുകയായിരുന്നു.
 
ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ട്. തന്റെ ഭർത്താവിന് സൌന്ദര്യമില്ല എന്ന പരാതിയാണ് മിക്കപ്പോഴും വഴക്കുകൾ ഉണ്ടാകാൻ കാരണമാകരുള്ളത്. സമാനമായ രീതിയിൽ ശനിയാഴ്ച രത്രിയും വഴക്കുണ്ടായി. ഭാര്യയെ അനുനയിപ്പിക്കുന്നതിനായി കരൺ ചുംബിച്ചതോടെ യുവതി ഭർത്താവിന്റെ നാവ് പകുതിയോളം കടിച്ചുമുറിക്കുകയായിരുന്നു.
 
കരണിന്റെ ശബ്ദം കേട്ട് എത്തിയ ബന്ധുക്കൾ ഉടൻ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും കരണിന്റെ സംസാര ശേഷി തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍