ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ചൊവ്വ, 17 ജൂലൈ 2018 (20:30 IST)
ഡൽഹി: ആറുവയസുകാരിയെ 24 കാരൻ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി. ഡൽഹിയിലെ റോഡരികിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ പെൺകുട്ടിയാണ് നാടോടിയായ യുവാവിന്റെ ക്രൂരത്ക്ക് ഇരയായത്. 
 
കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് കുടുംബം നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം 
 
കുട്ടിയുടെ ആന്തരാവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. പെൺകുട്ടിയെ നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടിവരുമെന്നാണ് അശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതിയായ നാടോടി യുവാവിനെ പൊലീസ് കസ്റ്റടിയിൽ എടുത്തതായാണ് സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍