നിധിയെടുക്കുന്നതിനായി വൃദ്ധ ദമ്പതികളെ കൊല്ലാൻ ശ്രമിച്ചു; ഹോംനേഴ്സ് പിടിയിൽ

ശനി, 2 ജൂണ്‍ 2018 (15:19 IST)
നിധിശേഖരം കണ്ടെത്തുന്നതിനായി  വൃദ്ധ ദമ്പതികളെ കൊല്ലാൻ ശ്രമിച്ച ഹോം നേഴ്സ് പൊലീസ് പിടിയിലായി. 24 കാരാനായ ആകാശ് പട്ടേലിനെയാണ് ദമ്പതികളെ വധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിൽ നിന്നും  വിരമിച്ച 92 കാരനായ ഭർത്താവിനേയും 85 കാരിയായ ഭാര്യയേയുമാണ് നിധിയെടുക്കുന്നതിനു വേണ്ടി ഇയാൾ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി പട്ടേൽ ദമ്പതികളുടെ വീട്ടിൽ ഹോം നേഴ്സായി ജോലി ചെയ്യുകയാണ്. 
 
സംഭവ ദിവസം കൃത്യം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് പട്ടേൽ വന്നത്. ദമ്പതികളെ കൊല്ലുന്നതിനായി തോക്കും തിരകളും. ടൈൽ‌സ് പൊളീക്കുന്നതിനായുള്ള കട്ടറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പട്ടേലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ നിരിക്ഷിച്ചിരുന്നു. ഇതിനാലാണ് കൃത്യം നടത്തുന്നതിന് മുൻപ് പൊലീസിന് ഇയാളെ പിടി കൂടാനായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍