കുഞ്ഞിനോട് ലൈംഗിക ഉപദ്രവം നടത്തിയ ആൾ പിടിയിൽ

ഞായര്‍, 30 ഏപ്രില്‍ 2023 (17:59 IST)
കൊല്ലം: മൂന്നര വയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തിരുമുല്ലവാരം ഓടപ്പുറം സ്വദേശി രാഹുൽ ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
 
അയൽപക്കത്തുള്ള കുട്ടിയുടെ വീട്ടുകാരുമായി ഇയാൾക്കുണ്ടായിരുന്ന സൗഹൃദ ബന്ധമാണ് പ്രതി ദുരുപയോഗം ചെയ്തത്. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആരുടെയും ശ്രദ്ധയിൽ പെടാതെ എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിച്ചു ശേഷം കടന്നു കളഞ്ഞു.
 
കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട് കാര്യങ്ങൾ അറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍