എതിരാളികളെ, ആശ്വസിക്കാൻ വരട്ടെ മാക്സ്‌വെൽ തിരിച്ചെത്തും: പരിക്ക് സാരമുള്ളതല്ല

ബുധന്‍, 8 നവം‌ബര്‍ 2023 (14:07 IST)
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളില്‍ ഒന്ന് പിറന്ന അഫ്ഗാന്‍ ഓസ്‌ട്രേലിയ മത്സരത്തില്‍ പരിക്കുമായാണ് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിച്ചത്. മത്സരത്തില്‍ വിജയിക്കാനായെങ്കിലും ഇനി നടക്കാനുള്ള സെമിഫൈനല്‍ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉണ്ടാകുമോ എന്ന് പല ക്രിക്കറ്റ് ആരാധകരും സംശയം പ്രകടിപ്പിച്ചിരുന്നു. പരിക്ക് എത്രത്തോളം ഗുരുതരമാണെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ പരിക്ക് ആശങ്കപ്പെടുത്തുന്നതല്ല എന്ന വിവരമാണ് ഓസ്‌ട്രേലിയന്‍ ക്യാമ്പ് പങ്കുവെയ്ക്കുന്നത്.
 
മാക്‌സ്വെല്ലിന് സംഭവിച്ചത് പേശിവേദന മാത്രമാണെന്നും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതോടെ അദ്ദേഹം തിരിച്ചെത്തുമെന്നും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. അവന്‍ ക്ഷീണിതനായിരുന്നു. പക്ഷേ അവന്‍ സുഖം പ്രാപിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന്‍ ഈ ടീമിനെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും ടീമിനായി എത്രത്തോളം പോകുമെന്നും നിങ്ങള്‍ കണ്ടതായി ഞാന്‍ കരുതുന്നു. അവന്‍ സന്തോഷവാനാണ്. ഇത് വെറും ക്രാമ്പ്‌സാണ്. ഒരു ഓവറില്‍ ത്‌ന്റെ കാല്‍ വിരല്‍ പോയി എന്ന് അവന്‍ പറഞ്ഞിരുന്നു. അത് ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കമ്മിന്‍സ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍