അവസാന സിനിമയ്ക്കായി വിജയ് വാങ്ങുക റെക്കോർഡ് പ്രതിഫലം, സംവിധായകനാരെന്ന ചർച്ച കൊഴുക്കുന്നു

അഭിറാം മനോഹർ

വെള്ളി, 16 ഫെബ്രുവരി 2024 (12:14 IST)
തന്റെ സിനിമാ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന അവസരത്തിലാണ് തമിഴ് സൂപ്പര്‍ താരമായ ദളപതി വിജയ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഭാഗമായി തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച നിലവില്‍ കരാറിലുള്ള സിനിമകള്‍ പൂര്‍ത്തീകരിച്ചാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് മാറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയ്ക്ക് ശേഷം വിജയ് ചെയ്യുന്ന സിനിമയാകും ഇതോടെ താരത്തിന്റെ അവസാന സിനിമ. ഇതിനായി 200 കോടിയിലധികമാണ് വിജയ് പ്രതിഫലമായി ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
ദളപതി 69 പൂര്‍ത്തീകരിച്ച ശേഷം വിജയ് സിനിമയില്‍ നിന്നും മാറിനില്‍ക്കും എന്നതിനാല്‍ സൂപ്പര്‍ താരത്തെ അവസാനമായി സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ഓടിയെത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന പ്രതിഫലം താരം സിനിമയ്ക്കായി അവശ്യപ്പെടുന്നത്. രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കളാണ് ദളപതി 69 നിര്‍മിക്കുക. സംവിധായകനായി കാര്‍ത്തിക് സുബ്ബരാജോ എച്ച് വിനോദോ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം അവസാന വിജയ് സിനിമ ഒരു രാഷ്ട്രീയ സിനിമയാകുമെന്നും അങ്ങനെയെങ്കില്‍ സിനിമ സംവിധാനം ചെയ്യുക വെട്രിമാരന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍