ഫെബ്രുവരി 12 നു (നാളെ) ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-നമീബിയ മത്സരം. വയറുവേദനയെ തുടര്‍ന്ന് അഭിഷേക് ശര്‍മ ഇന്നലെ പരിശീലനം നടത്തിയിട്ടില്ല. താരത്തിനു ഉദരസംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ടീം മാനേജ്‌മെന്റും സ്ഥിരീകരിച്ചു. വിശ്രമത്തില്‍ കഴിയുന്ന താരം ആരോഗ്യവാനായി തിരിച്ചെത്തിയാല്‍ മാത്രം നമീബിയയ്‌ക്കെതിരെ കളിക്കും.
' അഭിഷേകിനു ഉദരസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിനു ഇറങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഇന്ത്യയുടെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ദോഷേറ്റ് പറഞ്ഞു.