ടെസ്‌റ്റ് ടീമില്‍ നിന്നും പുറത്താക്കിയ നടപടി; പ്രതികരണവുമായി രോഹിത് രംഗത്ത്

വ്യാഴം, 19 ജൂലൈ 2018 (18:09 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ പരമ്പരയില്‍ നിന്നും സെലക്‍ടര്‍മാര്‍ തഴഞ്ഞതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം രോഹിത് ശര്‍മ. ട്വിറ്ററില്‍ ആരാധകരുടെ പ്രിയതാരമായ ഹിറ്റ്‌മാന്‍ നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്.

‘സൂര്യന്‍ നാളെയും ഉദിക്കും’- എന്നായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട് ട്വീറ്റ്. ടീമില്‍ നിന്നും ഒഴിവാക്കിയതിന്റെ നിരശ പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്‌താവന.

ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപനത്തിനു പിന്നാലെ നടത്തിയ ട്വീറ്റ് ടീം നായകന്‍ കോഹ്‌ലിയടക്കമുള്ളവരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ആരാധകര്‍ പറയുന്നുണ്ട്. വിദേശ പിച്ചുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് രോഹിത്തിന് തിരിച്ചടിയായത്.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമിൽ ആരാധകരുടെ രോഹിത് ശര്‍മ്മയ്‌ക്ക് ഇടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ സെൻസേഷൻ ഋഷഭ് പന്ത് പട്ടികയില്‍ ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായിട്ടാണ് യുവതാരം ടീമിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍