ടി20 ക്രിക്കറ്റിലെ രാജാവ്: ഗപ്‌റ്റിലിനെയും കോലിയേയും പിറകിലാക്കി രോഹിത് ശർമ

വെള്ളി, 25 ഫെബ്രുവരി 2022 (15:07 IST)
ശ്രീലങ്കയ്ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ നടത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ന‌ൽകാൻ രോഹിത്തിന്റെ പ്രകടനത്തിനായിരുന്നു. രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ഒരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.
 
ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് രോഹിത് മറികടന്നത്. 3299 റണ്‍സാണ് കിവീസ് ഓപ്പണറുടെ സമ്പാദ്യം. 123 ടി 20 മത്സരങ്ങളില്‍ നിന്ന് 3307 റണ്‍സാണ് രോഹിത് നേടിയത്. 3296 റൺസോടെ കോലിയാണ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്ത്. 97 മത്സരങ്ങളിൽ നിന്നാണ് കോലി ഇത്രയും റൺസ് നേടിയത്.
 
രോഹിത് നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുള്ളത്. നേരിയ ചെറിയ റണ്‍സിന്റെ വ്യത്യാസം മാത്രമാണ് ഗപ്റ്റിലും കോലിയുമായിട്ടുള്ളത്.  ശ്രീലങ്കൻ പര്യടനത്തിൽ വിരാട് കോലി കളിക്കുന്നില്ല. അതിനാൽ  അല്‍പകാലത്തേക്ക് റെക്കോര്‍ഡ് രോഹിത്തിന്റെ അക്കൗണ്ടില്‍ സുരക്ഷിതമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍