16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്മൃതി മന്ദാനയും സംഘവും ആര്‍സിബിയുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. തങ്ങളുടെ രണ്ടാമത്തെ സീസണില്‍ തന്നെ ആര്‍സിബി വനിതടീമിന് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചു. കോലിക്കും സംഘത്തിനും പുരുഷ ഐപിഎല്ലില്‍ 15 സീസണുകളിലായി കഴിയാതിരുന്ന നേട്ടമാണ് തങ്ങളുടെ രണ്ടാം സീസണില്‍ ആര്‍സിബി വനിതടീം സ്വന്തമാക്കിയത്. ഫൈനലില്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തന്നെ തകര്‍ക്കുകയായിരുന്നു ആര്‍സിബി. അതേസമയം ഇത് വെറും ട്രെയിലര്‍ ആണെന്നും മെയ് 26 ന് പുരുഷ ടീമും കപ്പ് തൂക്കുമെന്നാണ് ആര്‍സിബിയുടെ ആരാധകര്‍ പറയുന്നത്. ഫൈനലില്‍ ഡല്‍ഹിയെ എട്ടുവിക്കറ്റിന് വീഴ്ത്തിയാണ് ആര്‍സിബി കന്നിക്കിരീടം സ്വന്തമാക്കിയത്. മത്സരം അവസാന ഓവറിലാണ് അവസാനിച്ചത്.