രവി ശാസ്ത്രി ഇന്ത്യൻ ടീമിന്‍റെ കോച്ചാകും; പ്രതിമാസം ഏഴ് കോടി!

വ്യാഴം, 11 ജൂണ്‍ 2015 (14:35 IST)
രവി ശാസ്ത്രി ബിസിസിഐ ടീം ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്ന് റിപ്പോർട്ടുകൾ.  ഏഴു കോടി പ്രതിഫലം നല്‍കിയാണ്    ശാസ്ത്രിയെ ഇന്ത്യയ്‌ക്കൊപ്പം നിലനിര്‍ത്തുക. ഇതോടെ ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച പരിശീലകനാകും രവി ശാസ്ത്രി. കോച്ചിനെ തിരയുന്നത് ബോര്‍ഡ് തല്‍ക്കാലം നിര്‍ത്തിവെച്ചതായാണ് വാര്‍ത്തകള്‍. ബംഗ്ലാദേശ് പര്യടനത്തിലെ പ്രകടനം കൂടി കണക്കിലെടുത്താവും കോച്ചിന്റെ കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുൻ ഇന്ത്യൻ കോച്ചായ ഡെങ്കൻ ഫ്ലെച്ചറിന് ബിസിസിഐ നാലര കോടി രൂപയായിരുന്നു നൽകിയിരുന്നത്. ക്രിക്കറ്റ് കമന്‍റേറ്റർ ആയിരിക്കെ രവി ശാസ്ത്രിക്ക് ബിസിസിഐ നാലു കോടി രൂപയാണ് നൽകിയിരുന്നത്. എന്നാൽ, ടീം ഡയറക്റ്റർ സ്ഥാനം ഏറ്റെടുത്തപ്പോൾ ആറു കോടി രൂപയാണ് അദ്ദേഹം കൈപ്പറ്റിയിരുന്നത്.. ജൂലൈയില്‍ സിംബാബ്‌വെ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ കോച്ചിനെ പ്രഖ്യാപിക്കാനാണ് സാധ്യത. ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിക്കും ആഗ്രഹം ശാസ്ത്രി പരിശീലകസ്ഥാനത്തേക്ക് എത്തണമെന്നാണ് ആഗ്രഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.  നേരത്തെ രാഹുല്‍ ദ്രാവിഡ് സൌരവ് ഗാംഗുലി എന്നിവരുടെ പേരുകളും പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

വെബ്ദുനിയ വായിക്കുക