ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 124 റണ്ണില്‍ അവസാനിക്കുകയായിരുന്നു. 35 റണ്‍സ് നേടിയ യുവരാജാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. ക്രിസ് ഗെയില്‍ (20), ഡിവില്ലിയേഴ്സ് (17) എന്നിവരാണ് മറ്റ് പ്രാധാന് സ്കോറര്‍മാര്‍. അഞ്ചാം വിക്കറ്റില്‍ ഡിവില്ലിയേഴ്സും യുവരാജുമാണ് ചെറിയ ചെറുത്തു നില്‍പ്പ് നടത്തിയത്.
വിജയം പിടിക്കാന്‍ ഇറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് ഏഴു പന്ത് ബാക്കിനില്‍ക്കെ വിജയം പിടിച്ചെടുത്തു. വീരേന്ദര്‍ സെവാഗ് (32), ഡേവിഡ് മില്ലര്‍ (26), റിഷി ധവാന് (23), ബെയ്ലി (16) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത മീഡിയം പേസര്‍ സന്ദീപ് ശര്‍മയാണ് കളിയിലെ താരം. ബാംഗ്ലൂര്‍ ടീമിന്റെ നാലാമത്തെ തോല്‍വിയാണിത്.