ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസ് പാക്കിസ്ഥാനായി 113 പന്തില്‍ 17 ഫോറും ഒന്‍പത് സിക്‌സും സഹിതം 172 റണ്‍സ് നേടി. അഹമ്മദ് ഹുസൈന്‍ 72 പന്തില്‍ 56 റണ്‍സെടുത്തു. ഉസ്മാന്‍ ഖാന്‍ 45 പന്തില്‍ 35 റണ്‍സുമായി പൊരുതി. ഇന്ത്യക്കായി ദീപേഷ് ദീവേന്ദ്രന്‍ മൂന്നും ഹെനില്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി 10 പന്തില്‍ 26 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ക്കു യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. വാലറ്റത്ത് ദീപേഷ് ദേവേന്ദ്രന്‍ 16 പന്തില്‍ 36 റണ്‍സെടുത്ത് പൊരുതി. പാക്കിസ്ഥാനായി ആലി റാസ 6.2 ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യം, അബ്ദുള്‍ സുബ്ഹാന്‍, ഹുസൈഫ അഹ്‌സാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.