പന്ത് അപകടകാരിയായ ക്രിക്കറ്ററായി മാറും, തുറന്നുപറഞ്ഞ് ഇന്ത്യൻ സൂപ്പർ താരം

വെള്ളി, 17 ഏപ്രില്‍ 2020 (13:25 IST)
ഇന്ന് ഇന്ത്യൻ ടീമിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിടുന്ന താരമാണ് ഋഷഭ് പന്ത്. ധോണിയ്ക്ക് പകരക്കാരനായി ഉയർത്തിക്കാട്ടപ്പെട്ട താരം എന്നതാണ് വിമർശനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ പന്തിനെ ഒട്ടും വില കുറച്ച് കാണേണ്ട എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. അസാമാന്യ പ്രതിഭയുള്ള താരമാണ് ഋഷഭ് പന്ത് എന്ന് ഷമി പറയുന്നു. 
 
മികച്ച പ്രതിഭയുള്ള താരമാണ് പന്ത്, എന്റെ സുഹൃത്തായത് കൊണ്ട് വെറുതേ പറയുന്നതല്ല, ആത്മവിശ്വാസ കുറവ് മാത്രമാണ് പന്ത് ഇപ്പോൾ നേരിടുന്ന പ്രശ്നം. അത് താരം ആര്‍ജ്ജിക്കുന്ന ദിവസം മുതല്‍ തീര്‍ത്തും അപകടകാരിയായ ബാറ്റ്സ്മാനായി പന്ത് മാറും. മുഹമ്മദ് ഷമി പറഞ്ഞു. 
 
ഇന്ത്യന്‍ ടീമിലെത്തിയത് മുതല്‍ പന്തിന്റെ ഓരോ മത്സരങ്ങളും വിലയിരുത്തപ്പെടുകയും വിവാദമാവുകയും ചെയ്തു. താരത്തിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിയ്ക്കുന്നില്ല എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. പന്ത് ക്രിക്കറ്റിനെ അത്ര ഗൗരവമായി കാണുന്നില്ല എന്നുപോലും ആരോപണങ്ങൾ ഉയർന്നു. എന്നാൽ രോഹിത് ശർമ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ ഇത്തരം വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍