മുംബൈ തോല്‍വി തുടരുന്നു

തിങ്കള്‍, 28 ഏപ്രില്‍ 2014 (09:43 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ് അവരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് ഡല്‍ഹി ഏഴ് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 125 റണ്‍സെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് അവരുടെ ഈ ചെറിയ സ്കോര്‍.
കിറോണ്‍ പൊള്ളാര്‍ഡ് (33), ചിദംബരം ഗൗതം (22) എന്നിവരാണ് മുംബൈ നിരയില്‍ മികച്ച  പ്രകടനം നടത്തിയത്.

ഡല്‍ഹിക്ക് വേണ്ടി മുരളി വിജയ് (40), കെവിന്‍ പീറ്റേഴ്‌സ്ണ്‍ (26) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മുംബൈ ഇന്ത്യന്‍സിന് ഇതുവരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക