Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

കളിമണ്‍ കോര്‍ട്ടിലെ രാജാവാണ് എന്റെ ഇഷ്ട ടെന്നീസ് താരം; വെളിപ്പെടുത്തലുമായി എംഎസ് ധോണി

ഇഷ്ടപ്പെട്ട ടെന്നീസ് താരം ആരാണെന്ന് വെളിപ്പെടുത്തി എംഎസ് ധോണി

INDIA
മുംബൈ , വ്യാഴം, 28 ഡിസം‌ബര്‍ 2017 (12:38 IST)
മറ്റുകായിക ഇനങ്ങളോട് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പ്രിയം കായികലോകത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. സച്ചിനും ധോണിയും കൊഹ്‌ലിയുമെല്ലാം ക്രിക്കറ്റിനു പുറത്തെ തങ്ങളുടെ ഇഷ്ടപ്പെട്ട വിനോദങ്ങള്‍ ഏതെല്ലാമാണെന്നും തങ്ങളുടെ പ്രിയതാരങ്ങള്‍ ആരൊക്കെയെന്നും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
 
എന്നാല്‍ ഇപ്പോള്‍ ഇതാ ടെന്നീസ് കോര്‍ട്ടില്‍ നിന്നും തനിക്ക് പ്രചോദനമായ താരം ആരാണെന്ന തുറന്നു പറച്ചിലുമായി എംഎസ് ധോണി എത്തിയിരിക്കുന്നു. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന റാഫേല്‍ നദാലാണ് തന്നെ ഏറ്റവും അധികം സ്വാധിനിച്ച താരമെന്ന് ധോണി പറയുന്നു. 
 
ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അവസാന നിമിഷം വരെ പൊരുതുന്ന നദാലിന്റെ മനോഭാവം തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് താന്‍ നദാലിന്റെ വലിയ ഒരു ആരാധകനായതെന്നും ധോണി വെളിപ്പെടുത്തുന്നു.
 
‘വിട്ടുകൊടുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഒരാള്‍ പോരാടിയ ശേഷമാണ് തോല്‍‌വി ഏറ്റുവാങ്ങുന്നതെങ്കില്‍ അയാള്‍ക്ക് പലതും പഠിക്കാന്‍ കഴിയുമെന്നും പക്ഷേ ആ ശ്രമം ഉപേക്ഷിക്കുകയാണെങ്കില്‍ തോല്‍വി മാത്രമായിരിക്കും ഉണ്ടാവുകയെന്നും താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുഷ്കയുമായുള്ള വിവാഹം കോഹ്‌ലിക്ക് തിരിച്ചടിയായി!