മഹാവിഷ്‌ണുവിന്റെ അനുഗ്രഹമോ ?; അഴിക്കുള്ളില്‍ നിന്നും ധോണി രക്ഷപ്പെട്ടു!

വ്യാഴം, 20 ഏപ്രില്‍ 2017 (17:30 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുണ്ടായിരുന്ന ഹ​ർ​ജി സുപ്രീംകോ​ട​തി ത​ള്ളി. ധോണി മ​ഹാ​വി​ഷ്ണു​വി​ന്‍റെ വേ​ഷ​ത്തി​ൽ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ സംഭവത്തിലെ ഹര്‍ജിയാണ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

ധോ​ണി ഹി​ന്ദു മ​ത​വി​ശ്വാ​സ​ത്തെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി കാ​ട്ടി​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്‍റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.

വെബ്ദുനിയ വായിക്കുക