ഫൈനലില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി ?
വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പൊരുതി തോറ്റ ഇന്ത്യന്‍ ടീമിനെതിരെ കോഴ ആരോപണവുമായി ബോളിവുഡ് താരം കമാൽ റാഷിദ് ഖാൻ (കെആർകെ) രംഗത്ത്.
ഫൈനലില്‍ തോല്‍ക്കാന്‍ ടീം ക്യാപ്‌റ്റന്‍ മിഥാലി രാജ് കോഴ വാങ്ങിയെന്നാണ് കെആർകെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഫൈനലിൽ മിഥാലി ഔട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു. അവിശ്വസനീയമായ രീതിയിലായിരുന്നു അവര്‍ പുറത്തായത്. നിർബന്ധപൂർവം ഔട്ടായതു പോലെയാണ് തോന്നിയതെന്നും ട്വിറ്ററിലൂടെ കെആർകെ പറഞ്ഞു.
ജയിക്കുമെന്ന തോന്നിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞത്. 191/4 എന്ന നിലയിൽ നിന്നാണ് 219 റണ്‍സിന് ഇന്ത്യ പുറത്തായത്. 31 പന്തിൽ 17 റണ്‍സാണ് മിഥാലി നേടിയത്.