ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആരാധന മൂത്ത് തന്റെ സ്വന്തമായ കടയും സ്വത്ത് വകകളും വിറ്റ് ധോണിയുടെ പിറന്നാള്‍ ആഘോഷിച്ച രവീന്ദര്‍ കുമാര്‍ സൈനിക്ക് സഹികെട്ട് ധോണി തന്നെ പണികൊടുത്തു.
ധോണിയുടെ പിറന്നാളിന് മധുരം വിളമ്പിയും ലഡു വിതരണം നടത്തി പണവും സമ്പാദ്യവും നഷ്ടമായ രവീന്ദര്‍ കുമാര്‍ സൈനിയെ ഒടുവില്‍ വീട്ടുകാരും കാമുകിയും കൈവിട്ടു. തുടര്‍ന്നാണ് ആരാധന മനസിലാക്കിയ ധോണി യുവാവിന് തന്റെ ഫാം ഹൗസില്‍ ഒരു ജോലി ശരിയാക്കിക്കൊടുത്തത്.
പിറന്നാള്‍ ദിവസത്തില്‍ ഫോണില്‍ വിളിച്ചാണ് താരം ഈ ഓഫര്‍ നല്‍കിയത്. കേട്ടപടി തന്നെ ഓഫര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നതിന് രവീന്ദര്‍ കുമാര്‍ മടിച്ചില്ല. എന്തായാലും ജൂലൈ പത്തിന് ധോണിയുടെ ഫാം ഹൗസില്‍ ജോലിക്ക് കേറാനാണ് രവീന്ദര്‍ കുമാറിന്റെ തീരുമാനം.
20000 രൂപയാണ് ധോണിയുടെ പിറന്നാളിന് പൊടിക്കാന്‍ വേണ്ടി രവീന്ദര്‍ കുമാര്‍ കൂട്ടിവെച്ചിരുന്നത്. സ്വത്ത് വിറ്റ് ഒരു മുപ്പതിനായിരം കൂടി ഇയാള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിനായി ഡി ജെയും ഒരുക്കിയിട്ടുണ്ട്. 250 പേര്‍ക്കാണ് ക്ഷണം.