മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് നേടി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ഡാരെൻ ബ്രാവോയും സ്കോർ ബോർഡിൽ നാലു റൺസെടുത്തപ്പോഴേക്കും പുറത്തായി. രണ്ടു പേരെയും തൊട്ടടുത്ത പന്തുകളിൽ ഇശാന്ത് ശർമയാണ് മടക്കിയത്.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ്. 75 റണ്‍സുമായി ലോകേഷ് രാഹുലും ,18 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണു ക്രീസില്‍. 27 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.