ഞങ്ങള്‍ പാഠം പഠിച്ചു, ആവശ്യമില്ലാതെ ഇന്ത്യന്‍ താരങ്ങളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടില്ല: ജോ റൂട്ട്

ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:11 IST)
ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും അനാവശ്യമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടാനും തങ്ങള്‍ പോകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിന്ന് തങ്ങള്‍ പാഠം പഠിച്ചെന്നും മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. നാളെ മുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം. ഹെഡിങ്‌ലിയിലാണ് കളി. 
 
'ഞങ്ങളാല്‍ ആവുന്ന വിധം നല്ല രീതിയില്‍ കളിക്കാന്‍ മാത്രം ശ്രമിക്കും. ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് പോകില്ല. ഞങ്ങളിലെ ഏറ്റവും നല്ല കളി പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യം. അനാവശ്യമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടില്ല,' ജോ റൂട്ട് പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍