ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ലോകേഷ് രാഹുലിനു പുറമെ മലയാളി താരം കരുണ്‍ നായരുടെ കൂടി സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 453 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍. 117 റണ്‍സ് നേടിയ കരുണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. എട്ടു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു കരുണിന്റെ സെഞ്ച്വറി. 76 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് മുറളി വിജയാണ് ഇന്ന് പുറത്തായ ബാറ്റ്സ്മാന്. നാലുറണ്‍സുമായി അശ്വിനാണ് കരുണിനൊപ്പം ക്രീസിലുള്ളത്.