India vs Australia, 1st ODI Live Updates: തീ തുപ്പി ഷമിയും സിറാജും, 200 റണ്‍സ് ആകാതെ ഓസ്‌ട്രേലിയ ഓള്‍ഔട്ട്, ജഡേജയ്ക്ക് രണ്ട് വിക്കറ്റ്
India vs Australia, 1st ODI Live Updates: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍ന്ന് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 35.4 ഓവറില്‍ 188 റണ്‍സിന് ഓള്‍ഔട്ടായി. 128-2 എന്ന നിലയില്‍ നിന്നാണ് ടീം ടോട്ടല്‍ 200 പോലും കടത്താന്‍ സാധിക്കാത്ത തരത്തില്‍ കങ്കാരുക്കളുടെ തകര്‍ച്ച. അവസാന 59 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി.