വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ്: അശ്വിൻ വീണ്ടും രക്ഷകനായി; ഇന്ത്യ പൊരുതുന്നു

ബുധന്‍, 10 ഓഗസ്റ്റ് 2016 (10:26 IST)
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മോശം തുടക്കം. ഒന്നാം ഇന്നിംങ്ങ്സില്‍ 100റണ്‍സ് എടുക്കുന്നതിനു മുമ്പ് ഇന്ത്യയ്‌ക്ക് നാലു മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരെ നഷ്‌ടപ്പെട്ടു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
 
കെ.എൽ രാഹുൽ (50), ശിഖർ ധവാൻ (ഒന്ന്), വിരാട് കോഹ്‌ലി (മൂന്ന്), രോഹിത് ശർമ (ഒൻപത്), അജിങ്ക്യ രഹാനെ (35) എന്നിവരാണ് പുറത്തായത്. കെ.എൽ.രാഹുൽ ഒഴികെയുള്ള മുൻനിരക്കാരെല്ലാം നിരാശപ്പെടുത്തിയ ആദ്യദിനത്തിൽ അശ്വിൻ പുറത്താകാതെ നേടിയ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് തുണയായത്.
 
അശ്വിൻ 75 റൺസോടെയും വൃദ്ധിമാൻ സാഹ 46 റൺസോടെയും ക്രിസീലുണ്ട്. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, റോസ്റ്റൺ ചേസ് എന്നിവർ രണ്ടും ഗബ്രിയേൽ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഈ മല്‍സരം ജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര വിജയം ഉറപ്പാക്കാനാകും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക