റൂട്ടിന്റെ മികവിൽ കൂറ്റൻ സ്കോർ സ്വന്തമാക്കി സന്ദർശകർ, രണ്ടാം ദിനവും ഇംഗ്ലണ്ടിന്റെ ആധിപത്യം

ശനി, 6 ഫെബ്രുവരി 2021 (17:22 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 555 എന്ന ശക്തമായ നിലയിലാണ് സന്ദർശകർ. 28 റൺസുമായി ഡൊമിനിക് ബെസ്സും 6 റൺസുമായി ജാക്ക് ലീച്ചുമാണ് ക്രീസിൽ.
 
തന്റെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 377 പന്തുകൾ നേരിട്ട് രണ്ടു സിക്‌സും 19 ഫോറുമെടുത്ത റൂട്ട് ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 100ആം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. അശ്വിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്‌സറിന് പറത്തിയാണ് റൂട്ട് തന്റെ കരിയറിലെ അഞ്ചാം ഇരട്ടസെഞ്ചുറി തികച്ചത്.രണ്ടാം ദിനം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ട് - ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് സഖ്യമാണ് ഇംഗ്ലണ്ടിന് ആധിപത്യം സമ്മാനിച്ചത്. ബെൻ സ്റ്റോക്‌സ് 82 റൺസെടുത്ത് പുറത്തായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍