ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
യുവനിരയുമായി ഇന്ത്യന്‍ ടീം ധാക്കയില്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നാളെ തുടങ്ങും. സുരേഷ് റെയ്‌ന നയിക്കുന്ന ടീമില്‍ റോബിന്‍ ഉത്തപ്പ, അജിന്‍കെ രഹാനെ, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ്മ, അമിത് മിശ്ര തുടങ്ങിയവര്‍ ഇടം നേടി.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധാക്കയിലാണ് എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്. ഐപിഎല്ലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റാണ് ഇത്.