മുരളി വിജയ്ക്ക് സെഞ്ച്വറി; ഇന്ത്യ മാന്യമായ സ്കോറില്‍
വ്യാഴം, 10 ജൂലൈ 2014 (09:30 IST)
വിദേശമണ്ണിലെ ടെസ്റ്റ് ജയം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യക്ക് ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ മാന്യമായി സ്കോര്‍. ഓപ്പണർ മുരളി വിജയ്യുടെ സെഞ്ച്വറിയാണ് ആദ്യ ദിനത്തിലെ പ്രത്യേകത. ട്രെന്റ് ബ്രിഡ്ജിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 259ന് നാലുവിക്കറ്റ് എന്ന നിലയിലാണ്.
മുരളി വിജയ് 220 പന്തില്‍ നിന്ന് 102 റണ്ണുമായി പുറത്താകാതെ നിൽക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി 50 റണ്ണുമായി മുരളി വിജയ്ക്ക് കൂട്ടായി ക്രീസില്‍ ഉണ്ട്. നേരത്തെ ശിഖർ ധവാനൊപ്പം ബാറ്റിംഗ് ആരംഭിച്ച മുരളി വിജയ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആൻഡേഴ്സ്ന്റെ പന്തില്‍ ശിഖർ ധവാന് (12) പുറത്താകുകയായിരുന്നു. ആൻഡേഴ്സന്റെ പന്തിൽ കീപ്പർ പ്രയോർ പിടികൂടിയാണ് ധവാന് കൂടാരം കയറിയത്.
രണ്ടാംവിക്കറ്റിൽ 67 റൺകൂട്ടിച്ചേർത്ത ശേഷമാണ് പുജാര (38) മടങ്ങിയത്. തുടർന്നിറങ്ങിയ കൊഹ്ലി (1) പെട്ടെന്ന് മടങ്ങിയെങ്കിലും രഹാനെയുമൊത്ത് നാലാം വിക്കറ്റിൽ 71 റൺ മുരളി വിജയ് കൂട്ടിച്ചേർത്തു. ടീം സ്കോർ 178 ൽ നിൽക്കവെയാണ് രഹാനെ പുറത്തായത്. തുടര്‍ന്നെത്തിയ ധോണി മുരളിക്ക് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഇംഗ്ളണ്ടിലെ മുരളിയുടെ ആദ്യ സെഞ്ച്വറിയാണിത്.