20 പന്തില്‍ ടീമിലെ എല്ലാവരും പുറത്ത്; അതും ഒരു റണ്‍ പോലും എടുക്കാതെ!

ശനി, 13 ഫെബ്രുവരി 2016 (14:26 IST)
ക്രിക്കറ്റിലെ വളരെ അപൂര്‍വമായൊരു റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് സെന്‍ഡര്‍ബറി ക്രിസ്‌റ്റ് ചര്‍ച്ച്‌ യൂണിവേഴ്‌സിറ്റി. ഒരു റണ്‍പോലും വിട്ടുകൊടുക്കാതെ എതിര്‍ ടീമിനെ ഓള്‍ ഔട്ട്‌ ആക്കുക, ഇത്‌ ഒരിക്കലും നടക്കില്ലാത്ത കാര്യമെന്ന്‌ പലരും പറഞ്ഞേക്കാം. എന്നാല്‍ സംഭവം നടന്നു കഴിഞ്ഞു.
 
സെന്‍ഡര്‍ബറിയില്‍ ക്രിസ്‌റ്റ് ചര്‍ച്ച്‌ യൂണിവേഴ്‌സിറ്റിയാണ് 20 പന്തില്‍ ഒരു റണ്‍പോലും വിട്ടുകൊടുക്കാതെ ഇംഗ്ലീഷ്‌ ടീം ആയ ബാപ്‌ചില്‍ഡിനെ പുറത്താക്കി ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഇംഗ്ലണ്ട്‌ ആന്റ്‌ വേല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌(ഇസിബി) ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സെന്‍ഡര്‍ബറിയില്‍ ക്രിസ്‌റ്റ് ചര്‍ച്ച്‌ യൂണിവേഴ്‌സിറ്റിയുമായി നടന്ന ഇന്‍ഡോര്‍ മത്സരത്തിലായിരുന്നു സംഭവം. 121 റണസായിരുന്നു ബാപ്‌ചില്‍ഡിന്‌ ജയിക്കാനായി വേണ്ടിയിരുന്നത്‌. 

വെബ്ദുനിയ വായിക്കുക