ഫൈനല്‍ പോരാട്ടത്തില്‍ ഭാജിയെ ധോണി ഒഴിവാക്കി ?; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍
ഐപിഎല്‍ ഫൈനലിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലെയിംഗ് ഇലവനില്‍ ഹര്‍ഭജന്‍ സിംഗിനെ എന്തികൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ഭാജി നേരിട്ട് രംഗത്ത്.
“ എന്നെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത് മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രമായിരുന്നു. വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം ഈ തീരുമാനം സ്വീകരിച്ചത്. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. സീസണില്‍
ഓഫ് സ്‌പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് ലെഗ് സ്പിന്നര്‍മാരാണ്. ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞിരിക്കുന്നതും ഓഫ് സ്പിന്നര്‍മാരാണ്. അതാണ് ധോണി തന്നെ ഒഴിവാക്കി കരണിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്“ - എന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
മുംബൈ വാഖഡെ സ്റ്റേഡിയം സുപരിചിതമായ ഹര്‍ഭജന്‍ സിംഗിനെ ധോണി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഭാജി നേരിട്ടു രംഗത്തുവന്നത്.