ഗാംഗുലിയെ കോച്ചാക്കണമെന്ന് ബ്രെറ്റ്‌ലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായാകാന്‍ ഗാംഗുലിയെ പിന്തുണച്ച് മുന്‍ ആസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചായി സൗരവ് ഗാംഗുലിയെ നിയോഗിക്കണമെന്ന് ബ്രെറ്റ്‌ലി പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും കളിക്കാരനായി നിരവധി മത്സരങ്ങള്‍ നേരിട്ട പരിചയസമ്പത്ത് ടീമിനെ പരിശീലിപ്പിക്കാന്‍ ഗാംഗുലിയെ തുണയ്ക്കുമെന്നാണ് ബ്രെറ്റ്‌ലി പറഞ്ഞു. ഇതുകൂടാതെ വിജയത്തിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവും കളി തന്ത്രങ്ങളുമാണ് ഗാംഗുലിയെ മഹാനാക്കുന്നതെന്നും ലീ ആഭിപ്രായപ്പെട്ടു. ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ കോച്ചായെത്താന്‍ വന്‍ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. ജൂണ്‍ ആറിനാണ് ബിസിസിഐ പുതിയ കോച്ചിനെ പ്രഖ്യാപിക്കുന്നത്.