ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരം നാളെ
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ ആദ്യ പരമ്പര നാളെമുതല്‍. പരമ്പരയില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനവുമാണുള്ളത്. കളിക്കാര്‍ അവരുടെ കഴിവില്‍ പൂര്‍ണമായും വിശ്വസിക്കുന്നതുകൊണ്ട് പരമ്പരയില്‍ വിജയിക്കുമെന്ന് കോഹ്ലി പറഞ്ഞു. പരമ്പരയില്‍ ധോണിക്കു പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറായി എത്തുന്നത്.
ടീം ഇന്ത്യക്ക് ഇതു പുതിയ തുടക്കം എന്നാണ് ടീം ഡയറക്ടര്‍ രവി ശാസ്ത്രി പരമ്പരയെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച ബാറ്റിംഗ് പ്രകടനത്തിന് പുറമേ ആക്രമണോത്സുകമായ ക്യാപ്റ്റന്‍സിയാണ് കോഹ്ലിയില്നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സിഡ്നി ടെസ്റ്റിനു ശേഷം മഹേന്ദ്രസിംഗ് ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായകനായത്.