സൂപ്പര്‍ ഫോര്‍ പോയിന്റ് ടേബിള്‍ പ്രകാരം പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ ശ്രീലങ്കയ്‌ക്കൊപ്പം ഫൈനല്‍ കളിക്കേണ്ടിയിരുന്നത് ഇന്ത്യയാണ്. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുകയായിരുന്നെങ്കില്‍ ശ്രീലങ്ക ഒഴികെ ബാക്കി മൂന്ന് ടീമിനും ഒരു ജയം ആയേനെ. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് നോക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനേക്കാളും അഫ്ഗാനിസ്ഥാനേക്കാള്‍ മുന്‍പിലാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -0.279 ആണ്. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -2.006. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് + 1.607 ആണ്. അതായത് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചിരുന്നെങ്കില്‍ ശ്രീലങ്കയ്‌ക്കൊപ്പം ഫൈനല്‍ കളിക്കേണ്ടിയിരുന്നത് ഇന്ത്യ ആണ് !