അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഒരു ഡെത്ത് ഓവര്‍ ബൗളര്‍ അല്ലെന്നും അക്കാര്യം മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് നന്നായി അറിയാമെന്നും സൈമണ്‍ ഡൗള്‍. ട്രെന്റ് ബോള്‍ട്ടിനെയും ദീപക് ചഹറിനെയും പോലെ പന്ത് സ്വിങ് ചെയ്യുന്ന സമയത്ത് തുടക്കത്തില്‍ രണ്ടോ മൂന്നോ ഓവറുകള്‍ എറിയുകയാണ് അര്‍ജുന് ചേരുന്നതെന്നും ഡൗള്‍ പറഞ്ഞു.