എന്തിനിങ്ങനെ കള്ളം പറയുന്നു കോഹ്ലി? - ചോദ്യവുമായി ആൻഡേഴ്സൻ

ചൊവ്വ, 24 ജൂലൈ 2018 (10:35 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. നായകൻ വിരാട് കോഹ്ലി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ മണ്ണിൽ 2014ൽ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു കോഹ്ലി ചെയ്തത്.
 
ലോകോത്തര ബാറ്റ്സ്മാൻ എന്നു ഇതിനോടകം പേരെടുത്തു കഴിഞ്ഞ വിരാടിന് ഇം​ഗ്ലണ്ടിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിൽ തനിക്ക് ലഭിച്ച വിശേഷണങ്ങളുടെയൊക്കെ ശോഭകെടുത്തുമെന്ന് കോഹ്ലിയ്ക്കറിയാം. തന്റെ ഫോമിനേക്കാൾ ടീമിന്റെ മികച്ച പ്രകടനത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് കോഹ്ലി അടുത്തിടെ പറഞ്ഞിരുന്നു.
 
റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വേണ്ടില്ല, ടീം നന്നായി കളിച്ചാൽ മതിയെന്നായിരുന്നു കോഹ്ലി പറഞ്ഞത്. എന്നാലിപ്പോഴിതാ, വിരാടിന്റെ ഈ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍.
 
’റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് വിഷമം ആകില്ലെന്ന് പറഞ്ഞുവെങ്കില്‍ അത് കള്ളമാണെന്ന്.’ ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി. ‘ ഇന്ത്യ ജയിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് സന്തോഷം ഉണ്ടാകുമായിരിക്കും, എന്നാല്‍ ടീമിനു വേണ്ടി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലയെങ്കില്‍ അദ്ദേഹത്തിന് നിരാശയുണ്ടാകുമെന്നുറപ്പാണെന്നും ആന്‍ഡേഴ്‌സൻ കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍