റാഞ്ചി ഏകദിനം: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 261 റണ്‍സ് വിജയലക്ഷ്യം

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (17:38 IST)
ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് കിവീസ് നേടിയത്. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 
 
ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കിവീസ് ഓപ്പണര്‍മാര്‍ നടത്തിയത്. 84 പന്തുകളില്‍ നിന്നും 72 റണ്‍സുമായി ഗുപ്ടിലും 40 പന്തുകളില്‍ നിന്ന് 39 റണ്‍സുമായി ലാതവും ന്യൂസീലന്‍ഡിന് മികച്ച അടിത്തറ നല്‍കി. 
 
കെയ്ന്‍ വില്യംസണ്‍(41), ടൈലര്‍(35) എന്നിവരും കിവീസിനായി മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. 17 റണ്‍സുമായി സാന്‍ഡ്നറും ഒന്‍പതു റണ്‍സുമായി സൌത്തിയും പുറത്താകാതെ നിന്നു. പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. യാദവ്, കുല്‍ക്കര്‍ണി, പാണ്ഡ്യ, പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

വെബ്ദുനിയ വായിക്കുക