നിയോ കോവിനെ മനുഷ്യര്‍ പേടിക്കണോ?

വെള്ളി, 28 ജനുവരി 2022 (20:45 IST)
യഥാര്‍ഥത്തില്‍ നിയോ കോവ് വൈറസ് പുതിയ കോവിഡ് വകഭേദമല്ല. പ്രാഥമിക പഠനം അനുസരിച്ച് 2012-2015 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച മെര്‍സ്-കോവ് (MERS-Cov) എന്ന വൈറസ് വകഭേദവുമായി ഇതിനു ബന്ധമുണ്ട്. കൊറോണ വൈറസിന് തത്തുല്യമായ മറ്റൊരു വൈറസ് വകഭേദമെന്ന് ഇതിനെ വിശേഷിപ്പിക്കാം. നിലവില്‍ മനുഷ്യരില്‍ നിയോ കോവ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇപ്പോള്‍ ഉള്ള നിലയില്‍ നിന്ന് ഒരു ജനിതകമാറ്റം കൂടി സംഭവിച്ചാല്‍ ഇത് മനുഷ്യരിലേക്ക് പടരും. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകളില്‍ മാത്രമാണ് നിയോ-കോവ് കണ്ടെത്തിയിരിക്കുന്നത്. ഈ വൈറസ് ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഒരിക്കല്‍ കൂടി ജനിതകമാറ്റത്തിനു വിധേയമായാല്‍ ഇത് കൂടുതല്‍ അപകടകാരിയാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍