പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ശ്രീനു എസ്

ചൊവ്വ, 21 ജൂലൈ 2020 (11:18 IST)
പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതുമാണ്.
 
ഇതോടുകൂടി പത്തനംതിട്ട ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളും, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 16 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍