12 വയസ് മുതലുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാക്‌സിൻ

തിങ്കള്‍, 14 മാര്‍ച്ച് 2022 (19:23 IST)
12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ബുധനാഴ്‌ച്ച തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്‌സാണ് കുട്ടികൾക്ക് നൽകുക.
 
60 വയസിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി.നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവർക്കും നൽകാനാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍