ജീനോം സീക്വൻസിങ്ങിലൂടെയാണ് ഡെൽറ്റാ പ്ലസ് വകഭേദമാണിതെന്ന് കണ്ടെത്തിയതെന്ന് ഉജ്ജയിൻ കൊവിഡ് നോഡൽ ഓഫീസർ പറഞ്ഞു. ഈ സ്ത്രീയുടെ ഭർത്താവിനും കൊവിഡ് പോസിറ്റീവായിരുന്നു. ഇതുവരെ മധ്യപ്രദേശിൽ അഞ്ച് പേർക്കാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്.