ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ചിത്രമാണ് കോഴിമുട്ടയിലെ പച്ചകളറുള്ള കരു. ഇത് സാധാരണ മഞ്ഞ നിറത്തിലോ ഓറഞ്ച് നിറത്തിലോ ആണ് കാണുന്നത്. എന്നാല്‍ പച്ചക്കരു കണ്ടത്, കോഴിക്ക് കൊടുക്കുന്ന തീറ്റയുടെ പ്രത്യേകതകൊണ്ടാകാമെന്നാണ് വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ എസ് ഹരികൃഷ്ണന്‍ പറയുന്നത്.