പുരുഷന്മാരിലെ കൊവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം. ബീജങ്ങൾ നശിച്ചുപോവുക,ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ് കൂടുക വൃഷണങ്ങളിൽ നീർവീക്കമുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ കൊവിഡ് ബാധമൂലം ഉണ്ടാവാനിടയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.