ലോകരാജ്യങ്ങളില്‍ പലതും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഒമിക്രോണിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടില്ല!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജനുവരി 2022 (12:31 IST)
ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്ന് വിദഗ്ധ ഉപദേശം. ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ നല്‍കിയാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന തെളിവ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിലപാട് തേടിയിരിക്കുകയാണ് കേന്ദ്രം. 
 
നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപോരാളികള്‍, ഗുരുതരരോഗ മുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് തുടരാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ലോകരാജ്യങ്ങളില്‍ പലതും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന വസ്തുതയും ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍