ആലപ്പുഴയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

ബുധന്‍, 29 ജൂലൈ 2020 (12:21 IST)
അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും  കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.  ഈ പ്രദേശങ്ങളില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനായി ഈ വാര്‍ഡുകള്‍ കണ്‍ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
 
ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1,  രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഈ വാര്‍ഡിനെ  കണ്ടൈണ്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍