രാജ്യത്ത് 2 വാക്‌സിനുകൾ കൂടി, കോർബെവാക്‌സിനും കോവോവാക്‌സിനും അനുമതി

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:12 IST)
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്‌സിനുകൾ കൂടി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകളും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നത്. അടിയന്തിരഘട്ടത്തിനുള്ള ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
 
ഇന്ത്യയുടെ ആദ്യത്തെ സ്വദേശീയ ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സീൻ ആണ് കോർബേവാക്‌സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് ബാധിച്ച മുതിർന്നവരിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ആന്റി-വൈറൽ മരുന്നായ മോൽനുപിറാവിർ ഇന്ത്യയിൽ നിർമിക്കും. 13 കമ്പനികൾ ചേർന്നാണ് മരുന്ന് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍