മന്ത്രിയെ തള്ളി ഡബ്യുസിസി: ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംഘടന

തിങ്കള്‍, 2 മെയ് 2022 (15:18 IST)
ഹേമ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ട് വെയ്‌ക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തുവിട്ടാൽ പോരായെന്ന് ഡബ്ല്യൂസിസി. റിപ്പോർട്ടില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും( അതിജീവിതയുടെ പേരും മറ്റ് സൂചനകളും ഒഴിവാക്കി)  കണ്ടെത്തലുകളും തങ്ങൾക്കും അറിയേണ്ടതുണ്ടെന്നും ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ അവര്‍ എത്തിച്ചേർന്നതിനു പിന്നിലുള്ള കാരണം പൊതുജനങ്ങളും അറിയണമെന്നും ഡബ്യുസിസി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
 
നേരത്തെ ഡബ്യുസിസി ആവശ്യപ്പെട്ടതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് മന്ത്രി പി രാജീവ് വെളിപ്പെടുത്തിയിരുന്നു. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ടുവര്‍ഷമെടുത്ത് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തത് തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതായി മന്ത്രി രാജീവിന് നൽകിയ കത്തിൽ ഡബ്യുസിസി പറയുന്നുണ്ട്. സ്ത്രീക്ക് ഉറപ്പ് വരുത്തുന്ന സംവിധാനത്തിന് മാത്രമെ സ്ത്രീപക്ഷ കേരളം വാർത്തെ‌ടുക്കാനാവുമെന്നും കത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍