വിജയും ര​ശ്മി​ക​യും പ്രണയത്തിൽ, വെളിപ്പെടുത്തലുമായി നടി അനന്യ പാണ്ഡ്യ

Anoop k.r

ശനി, 30 ജൂലൈ 2022 (10:19 IST)
തെലുങ്ക് സിനിമയിൽ നിന്നാണെങ്കിലും മലയാളികൾക്കിടയിലും ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ടയും രശ്മി​ക​യും. രണ്ടാളും വർഷങ്ങളായി ഡേ​റ്റി​ങിലാണെന്ന് പറയപ്പെടുന്നു. ഇപ്പോഴിതാ വിജയും ​ര​ശ്മി​ക​യും പ്രണയത്തിൽ ആണെന്നാണ് നടി അനന്യ പാണ്ഡ്യ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ലി​ഗ​ര്‍​ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു നടി. വിജയും നടിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. സിനിമയിലെ തൻറെ നായിക കൂടിയായ അനന്യ പറയുന്നത് വിജയ് കേൾക്കുന്നുണ്ടായിരുന്നു. ചിരിച്ചുകൊണ്ടാണ് നടി വാക്കുകൾ നടൻ കേട്ടത്.
 
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് ‘ലൈഗർ'. ഓഗസ്റ്റ് 25ന് പ്രദർശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍