താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി 20. പ്രമുഖ നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ പാർട്ടിയിൽ ചേർന്നു. സിനിമാ-സീരിയൽ നടിയും നർത്തകിയുമായ വീണാ നായർ ഏറ്റുമാനൂരിലാണ് മത്സരത്തിന് ഇറങ്ങുന്നത്. അയ്മനം പരിപ്പ് സ്വദേശിനിയാണ് താരം. ചലച്ചിത്ര നടിയും സംരംഭകയുമായ അഞ്ജലി നായർ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ജനവിധി തേടും. ആദ്യമായാണ് അഞ്ജലി ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നത്.